gulf

ഫലസ്തീന്‍ ജനതയുടെ അസ്തിത്വം നിഷേധിക്കുന്ന നീക്കത്തെ അംഗീകരിക്കാനാവില്ല: സഊദിഅറേബ്യ

By webdesk11

March 21, 2023

റിയാദ്: ഫലസ്തീന്‍ ജനതയുടെ അസ്തിത്വം നിഷേധിക്കുന്ന ഇസ്രായേല്‍ ധനമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.ഫലസ്തീന്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കുമെതിരെ ഇസ്രായേല്‍ അധിനിവേശ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ നടത്തിയ കുറ്റകരവും വംശീയവുമായ പരാമര്‍ശങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിക്കുന്നു.

സത്യത്തിന് വിരുദ്ധമായ ഇസ്രായേലി ഉദ്യോഗസ്ഥന്റെ പ്രസ്താവനകള്‍ നിരസിച്ചതായി രാജ്യം സ്ഥിരീകരിക്കുന്നു. അറബ് സമാധാന സംരംഭത്തിന് അനുസൃതമായി പലസ്തീന്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളെ രാജ്യം പിന്തുണയ്ക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.