kerala

കൊച്ചി കാര്‍ണിവല്‍; ഛായ മാറ്റിയ പുതിയ മുഖത്തിന് കൂട്ടുസന്റെ മുഖഛായ

By webdesk13

December 30, 2022

കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചിയിലൊരുക്കുന്ന പാപ്പാഞ്ഞിക്ക് പുതിയ മുഖം ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയെന്ന ആക്ഷേപവുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പാപ്പാഞ്ഞിക്ക് പുതിയ മുഖത്തിന് തീരുമാനമായത്. ഛായ മാറ്റി വന്നപ്പോഴേക്കും പുതിയ പാപ്പാഞ്ഞിക്ക് ബാലരമയിലെ കുട്ടൂസന്റെ മുഖഛായ ആയെന്നാണ് സമൂഹ മാധ്യമങ്ങളിലെ സംസാരം. ശ്രദ്ധിച്ച് നോക്കിയാല്‍ ഇപ്പോഴും പാപ്പാഞ്ഞിക്ക് പഴയ മുഖഛായ ഉണ്ടെന്ന് താമശ പറയുന്നവരും കുറവല്ല. ബിജെപി പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ പാപ്പാഞ്ഞി ലോക ശ്രദ്ധ ആകര്‍ശിക്കുന്നു എന്നും സംസാരമുണ്ട്.