crime

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്‌സ്

By webdesk13

September 13, 2024

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്‌സ്. ബിഹാറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടര്‍ സഞ്ജയ് കുമാറിനെയും സഹായികളായ സുനില്‍ ഗുപ്ത, ആവദേഷ് കുമാര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡോക്ടറും സഹായികളും മദ്യലഹരിയില്‍ നഴ്‌സിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതോടെ സര്‍ജിക്കല്‍ ബ്ലെയ്ഡ്‌കൊണ്ട് ഡോക്ടറുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ശേഷം യുവതി സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.

ഇതിനിടെ പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്കും യുവതി വിളിച്ച് വിവരമറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.