News

പാസ് തുച്ചം ഗുണം മെച്ചം; ഷൂട്ടൗട്ടില്‍ സ്‌പെയിനെ കീഴടക്കി മൊറോക്ക ക്വാര്‍ട്ടറില്‍

By Test User

December 06, 2022

ദോഹ: കരുത്തരായ സ്‌പെയിനെ കീഴടക്കി മൊറോക്കോ ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മൊറോക്കോ വിജയം ഉറപ്പിച്ചത്. കളിക്കളത്തില്‍ 74ാം ശതമാനം സമയവും പന്ത് സ്‌പെയിന്റെ കൈവശമായിരുന്നു. പാസുകളുടെ തൊടുത്തു വിടലുകളായിരുന്നു മൈതാനം മുഴുവനും. ഒടുവിലെ പെനാല്‍റ്റിയില്‍ മൊറോക്കോ സ്‌പെയിനിനെ തളച്ചിടുകയായിരുന്നു.

എജുക്കേഷന്‍ സിറ്റിയില്‍ നടന്ന ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ മത്സരം നിശ്ചിത സമയവും അധിക സമയവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വിധി നിര്‍ണയിച്ചത്. സ്‌പെയിന്‍ താരങ്ങള്‍ക്ക് ഒരു പെനാല്‍റ്റി പോലും ഗോളാക്കാനായില്ല. മൊറോക്കോ നിരയില്‍ സാബിരി, ഹകീം സിയേഷ്, അഷ്‌റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു.