kerala

യാത്രക്കാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

By Test User

September 04, 2022

മലപ്പുറം: വഴിക്കടവില്‍ യാത്രക്കാരിയെ ഓട്ടോഡ്രൈവര്‍ ബലാത്സംഗം ചെയ്തു.യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഓട്ടം വിളിച്ചതിന് പിന്നാലെ ഓട്ടോ വഴി തിരിച്ച് വിട്ട് കാട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം.

സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബു എന്ന ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് നേരത്തെ ഇയാളെ പരിചയമുണ്ടായിരുന്നു. അതുകൊണ്ടാണ് വീട്ടിലേക്ക് പോകുന്നതിന് വേണ്ടി യുവതി ഇയാളുടെ ഓട്ടോയില്‍ കയറിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.