നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തില്‍ പരസ്യമായ വിമര്‍ശനവുമായി സിപിഎം മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. പത്തു വര്‍ഷം അധികാരത്തില്‍ ഇരുന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അഹങ്കാരം വര്‍ദ്ധിച്ചതാണ് തിരിച്ചടിക്ക് പ്രധാന കാരണമായതെന്ന് അദ്ദേഹം തുറന്നടിച്ചു. ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘പാര്‍ട്ടി തീരുമാനിച്ചാല്‍ ആരു ചോദിക്കാന്‍‘ എന്ന രീതിയിലുള്ള ഭാവം ഉയര്‍ന്നുവന്നത് ജനങ്ങളില്‍ അമര്‍ഷമുണ്ടാക്കി. ജനങ്ങള്‍ക്ക് മുന്നില്‍ എപ്പോഴും വിനയത്തോടെ നിലകൊള്ളാന്‍ പാര്‍ട്ടിക്ക് സാധിക്കണം. ജനങ്ങളുടെ വികാരങ്ങള്‍ കൂടി കണക്കിലെടുത്തുവേണം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടിയിരുന്നത്. ജനങ്ങള്‍ പറയുന്നത് പൂര്‍ണ്ണമായും ശരിയാകണമെന്നില്ലെങ്കിലും അവരുടെ ശബ്ദം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറാകണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയത് വലിയൊരു ഷോക്ക് ട്രീറ്റ്‌മെന്റാണ്. പാര്‍ട്ടി മുന്‍കാലങ്ങളില്‍ നേരിട്ടതിനേക്കാള്‍ വലിയൊരു തിരിച്ചടിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. തോല്‍വിയുടെ കാരണങ്ങള്‍ കൃത്യമായി മനസിലാക്കേണ്ടതുണ്ട്.സഹകരണ ബാങ്കുകളിലുണ്ടായ അഴിമതികള്‍ തിരിച്ചടിയായി മാറിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ചിലരുടെ പ്രസ്താവനകളും സംസാരങ്ങളും ‘ബിജെപി ഡീല്‍‘ എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കാന്‍ വഴിയൊരുക്കി. പാര്‍ട്ടി തെറ്റുകള്‍ മനസ്സിലാക്കി സ്വയം തിരുത്താന്‍ തയ്യാറാകണമെന്നും, തിരുത്തല്‍ വരുത്തിയത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.