kerala

നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങിയ ആള്‍ ലോറിക്കടിയില്‍പെട്ട് മരിച്ചു

By webdesk17

December 17, 2024

സുബ്ഹി നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങിയ ആള്‍ ലോറിക്കടിയില്‍പെട്ട് മരിച്ചു. നിയന്ത്രണം വിട്ടു മറിഞ്ഞ ലോറിക്കടിയില്‍പെട്ടാണ് നീറ്റാണിമ്മല്‍, എട്ടിയകത്ത് രായിന്‍ മമ്മദിന്റെ മകന്‍ അലവിക്കുട്ടി (52) മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ കൊണ്ടോട്ടിക്കടുത്ത് നീറ്റാണിമ്മലിലാണ് അപകടം നടന്നത്. കരിങ്കല്ലുമായി പോകുന്ന ലോറി നിയന്ത്രണം വിട്ട് അലവിക്കുട്ടിയുടെ ശരീരത്തിലേക്ക് മറിയുകയായിരുന്നു. ലോറിക്കടിയില്‍ കുടുങ്ങിയ അലവിക്കുട്ടി സംഭവസ്ഥലത്തു വെച്ചുത്തന്നെ മരിച്ചു.