india

യു.പിയിൽ പുസ്തക വിൽപനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

By webdesk14

February 05, 2024

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഇസ്‌ലാമിക പുസ്തകങ്ങള്‍ വില്‍പന നടത്തുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോണ്ട ജില്ലയില്‍ മക്തബത്തുല്‍ മദീന കന്‍സുല്‍ ഈമാന്‍ എന്ന പുസ്തക വില്‍പന ശാല നടത്തുന്ന ഗോലാഗഞ്ച് സ്വദേശി ഇര്‍ഷാദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

പാണ്ഡേ ബസാര്‍ പൊലീസ് സ്‌റ്റേഷന് സമീപമുള്ള റകബഞ്ചിലാണ് കട സ്ഥിതി ചെയ്യുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള വിവിധതരം ഇസ്‌ലാമിക പുസ്തകങ്ങളും നമസ്‌കാരപ്പായകളും തൊപ്പികളും വില്‍ക്കുന്ന കടയാണിത്. ഷേരു ഒരു വര്‍ഷത്തിലേറെയായി ഈ കട നടത്തുന്നുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശ് എ.ടി.എസിലെ ഉന്നത ഉദ്യോഗസ്ഥരെയും ഗോണ്ട പൊലീസ് സൂപ്രണ്ടിനെയും വിളിച്ചപ്പോള്‍ അറസ്റ്റ് വിവരം നിഷേധിച്ചതായി വിവിധ വാര്‍ത്താ പോര്‍ട്ടലുകള്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മഫ്തിയിലെത്തിയ അഞ്ചോളം പേരാണ് ഇദ്ദേഹത്തെ കൊണ്ടുപോയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.