kerala

ഒളിവില്‍ കഴിയുന്ന വേടനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

By webdesk17

August 08, 2025

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനായി വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിച്ച് പൊലീസ്. വേടന്‍ ഒളിവില്‍ കഴിയ്യുന്ന സാഹചര്യത്തിലാണ് അന്വേഷണ നീക്കം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. കേസില്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തി തുടങ്ങിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.

തന്നെ ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിക്കുകയും ചെയ്തെന്ന യുവ ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്.

2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31 കാരി നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. അതിനിടെ തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചിരുന്നു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമമെന്നും കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും അതിനിടയിലെ അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണമെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.