kerala

രാജ്യത്തെ പരമദരിദ്രര്‍ മുസ്‌ലിംകള്‍

By webdesk11

July 02, 2023

ഇന്ത്യയില്‍ ഏറ്റവും ദരിദ്രരായ മതവിഭാഗം മുസ്ലീങ്ങള്‍ ആണെന്ന് രാജ്യത്തെ ഔദ്യോഗിക രേഖകള്‍. മറ്റു പ്രധാന മതവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവ് ആസ്തിയും ഉപഭോഗവും മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്കാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ സാമ്പിള്‍ സര്‍വേയുടെ ഭാഗമായ ഓള്‍ ഇന്ത്യ ഡെബ്‌റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വ്വേ, പിരിയോടിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ എന്നിവയുടെ കണക്കുകള്‍ വിശകലനം ചെയ്ത് പ്രമുഖ ഇംഗ്ലീഷ് പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.