kerala

സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു; വിഡി സതീശന്‍

By Chandrika Web

March 25, 2022

സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

യുഡിഎഫ് എം.പിമാരെ ഡല്‍ഹി പോലീസ് ആക്രമിച്ചപ്പോള്‍ അതില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആഹ്‌ളാദിക്കുന്നു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നിയമസഭ അടിച്ചു തകര്‍ക്കാന്‍ അനുവാദം നല്‍കിയ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി. പോലീസ് സ്റ്റേഷനകത്തും ബോംബ് നിര്‍മിക്കുമെന്ന് പറഞ്ഞയാളാണ് കോടിയേരി ബാലകൃഷ്ണന്‍. ആരും ഭൂതകാലം മറക്കരുത് അദ്ദേഹം പറഞ്ഞു.

സമരത്തോട് എന്താണ് ഇത്ര അസഹിഷ്ണുത. ജന്മിമാരേയും മുതലാളിമാരേയും പോലെയാണ് സിപിഎം നേതാക്കള്‍ സംസാരിക്കുന്നത്. സിപിഎം നും ബിജെപിക്കും ഇടയില്‍ ഇടനിലക്കാരുണ്ട്. എന്തു വന്നാലും പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് അനുവദിക്കില്ല അദ്ദേഹം പറഞ്ഞു.