kerala

‘പൊന്നും വില’; സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു, പവന് 760 രൂപ കൂടി

By webdesk14

August 13, 2024

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 760 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 52000 കടന്നു. 52,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 95 രൂപയാണ് ഇന്ന് വർധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ കുറ‍ച്ച് ദിവസങ്ങളിലായി സ്വർണവില കുതിച്ചുയരുകയാണ്.