കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 110യുടെ വര്‍ധനയോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,245 ആയി. പവന് 880യുടെ വര്‍ധനയുണ്ടായി, ഇതോടെ പവന്റെ വില 89,960 ആയി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗ്രാമിന് 9,245 ആയി ഉയര്‍ന്നു.
അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് അനുഭവപ്പെട്ടു. ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്ക് കുറക്കുമോ എന്ന അനിശ്ചിതത്വമാണ് വിലയില്‍ മാറ്റത്തിന് കാരണമായത്.
അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് 0.5% ഇടിഞ്ഞ് 4,004 ആയി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ വലിയ മാറ്റമില്ല; 4,016.70 ആയി തുടരുകയാണ്. ഡോളര്‍ ഇന്‍ഡക്‌സ് മൂന്നുമാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ്.
ഈ മാസം 17-നാണ് സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന വിലയായ ?97,360 രൂപയിലെത്തിയത്. അതിന് ശേഷം വിപണി ചാഞ്ചാട്ടം തുടരുകയാണ്.