kerala

വിഴിഞ്ഞത്ത് ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നു; കെ.സി വേണുഗോപാല്‍

By webdesk18

May 02, 2025

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്. വിഴിഞ്ഞത്ത് ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നു. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നുവെന്നും വേദിയില്‍വെച്ചുതന്നെ മുഖ്യമന്ത്രി മോദിക്ക് ചുട്ട മറുപടി നല്‍കണമായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് തിരക്ക് രാഹുല്‍ഗാന്ധിയുടെ ഉറക്കം കെടുത്തലാണ്. പാകിസ്ഥാന്റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്നത്. എംപിയും, എംഎല്‍എയും പങ്കെടുത്തതും പാര്‍ട്ടിയുടെ അറിവോടെയാണ്. അദാനിയെ എതിര്‍ക്കുന്ന രാഹുലിനെ വിമര്‍ശിക്കാതെ മോദിക്കാവുമോയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.