kerala

ഗണഗീതം ദേശഭക്തി ഗാനമാണെന്നാണ് പ്രിന്‍സിപ്പലിന്റെ അഭിപ്രായം, ആ വിവരം എവിടെ നിന്ന് കിട്ടി; മന്ത്രി വി ശിവന്‍കുട്ടി

By webdesk17

November 09, 2025

വന്ദേഭാരത് എക്സ്പ്രസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം മതേതരത്വത്തിനോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഗണഗീതം ദേശഭക്തി ഗാനമാണെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അഭിപ്രായമെന്നും ആ വിവരം അദ്ദേഹത്തിന് എവിടെ നിന്ന് കിട്ടിയെന്നും മന്ത്രി പറഞ്ഞു. അറിയില്ല. ദേശഭക്തി ഗാനം ഏതാണെന്നു തീരുമാനിക്കേണ്ടത് പ്രിന്‍സിപ്പലല്ലെന്നും കുട്ടികള്‍ നിരപരാധികള്‍ ആണെന്നും മന്ത്രി പറഞ്ഞു. മതേതരത്വത്തിന് വെല്ലുവിളിയാകുന്ന നടപടി ക്രമങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ഥികളെ പെട്ടെന്ന് വിളിച്ചു കൊണ്ടുവന്ന് ചെയ്തതല്ല ഇന്നലെ നടന്ന സംഭവം. ഏത് മാനേജ്‌മെന്റിന്റെ സ്‌കൂള്‍ ആയാലും മതേതരത്വത്തിന് വെല്ലുവിളിക്കുന്ന നടപടികള്‍ അനുവദിക്കില്ല. കുട്ടികളെക്കൊണ്ട് ദേശീയ ഗാനം എങ്കിലും പാടിക്കാമായിരുന്നെന്നും മന്ത്രി പറഞ്ഞു.