kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതിനിടെ തടവുകാരനെ കൈയ്യോടെ പിടിക്കൂടി

By webdesk17

August 29, 2025

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരനില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. ആറ് മൊബൈല്‍ ഫോണുകളാണ് രണ്ടാഴ്ചക്കിടെ ജയിലില്‍ നിന്ന് പിടിച്ചത് . ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഒന്നാം ബ്ലോക്കിലെ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയത്. ഇയാള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

മൊബൈല്‍ ഫോണും പുകയില ഉല്‍പന്നങ്ങളും ജയിലിനുള്ളിലേക്ക് എറിഞ്ഞു കൊടുക്കുന്ന വ്യക്തിയെ കഴിഞ്ഞ ദിവസം പൊലീസ് പിടിക്കൂടിയിരുന്നു. പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായത്. മൊബൈല്‍ ഫോണും ലഹരിയും എറിഞ്ഞു കൊടുക്കുന്നതിന് 1000 മുതല്‍ 2000 രൂപ വരെ കൂലി കിട്ടാറുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.