kerala

സംസ്ഥാനത്തെ പൊലീസ് തലപ്പത്തെ സ്ഥലം മാറ്റ നടപടികല്‍ റദ്ദ് ചെയ്തു; എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും

By nazmiya nazreen

May 17, 2025

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്തു. പൊലീസ് തലപ്പത്തെ തന്നെ അതൃപ്തിയെത്തുടര്‍ന്നാണ് നടപടി. ഉത്തരവുകള്‍ റദ്ദാക്കിയതിനാല്‍ എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും.

എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും. ഐജി സേതുരാമനും പഴയ തസ്തികയിലേക്ക് മടങ്ങും.

അതേസമയം എ അക്ബറിന് കോസ്റ്റല്‍ പോലീസിന്റെ ചുമതലയും പി പ്രകാശ് ഐപിഎസിനെ ക്രൈം റിക്കോര്‍ഡ് ബ്യൂറോയിലും നിയമിച്ചു.

എഡിജിപി എസ് ശ്രീജിത്തിന് സൈബര്‍ ഓപ്പറേഷന്‍ അധിക ചുമതലയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേശിന് ക്രൈംസ് വിഭാഗത്തിന്റെ അധിക ചുമതലയും നല്‍കി. സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനും െ്രെകം 2, 3 വിഭാഗങ്ങളുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.