kerala

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വറന്റെയിന്‍ ഒഴിവാക്കി

By Test User

February 04, 2022

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ക്വറന്റെയിന്‍ മതിയെന്ന് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. രോഗലക്ഷണമുള്ളവര്‍ മാത്രം കോവിഡ് ടെസ്റ്റ് നടത്തിയാല്‍ മതി.എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യാമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവു എന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന നിലവിലുള്ള മാനദണ്ഡം മാറ്റണമെന്ന നിര്‍ദേശം യോഗം അംഗീകരിച്ചു.