ബഗേജില്‍ എന്താണെന്ന ചോദ്യത്തിന് ബോംബാണെന്ന് മറുപടി നല്‍കിയ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. സംഭവത്തില്‍ ഇയാള്‍ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു.
ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ബാഗേജിന് ഭാരം കൂടുതലാണെന്നും എന്താണ് അതിനകത്തെന്നും ചോദിച്ചപ്പോഴായിരുന്നു യാത്രക്കാരന്റെ മറുപടി. ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ ബഗേജില്‍ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന്റെ യാത്രയും മുടങ്ങി. ബുധനാഴ്ച രാത്രി 11.30ന് ക്വാലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിനാണ് യാത്ര മുടങ്ങിയത്.
ബാഗേജില്‍ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങള്‍ ഉണ്ടെങ്കില്‍ അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നതിനാണ് ലഗേജിലെന്തൊക്കെയാണെന്ന് ജീവനക്കാര്‍ ചോദിക്കുന്നത്.
അതേസമയം ബോംബ് ഭീഷണിയുണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്ത് അടിയന്തര സുരക്ഷാ യോഗം ചേരണമെന്നാണ് വ്യോമയാന നിയമമെന്ന് അധികൃതര്‍ പറഞ്ഞു.