kerala

റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു; സമരം അവസാനിപ്പിച്ച് സിപിഒ ഉദ്യോഗാര്‍ഥികള്‍

By webdesk18

April 20, 2025

വനിതാ സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി ഉദ്യോഗാര്‍ഥികള്‍. ഇതുവരെ മൂന്ന് പേര്‍ക്ക് മാത്രമാണ് സമരം ചെയ്തവരില്‍ നിയമന ഉത്തരവ് ലഭിച്ചത്. സര്‍ക്കാരിനെതിരെ വിവിധ രീതിയില്‍ ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്തിരുന്നു.

അവസാന ദിവസം പ്രതീക്ഷ അണഞ്ഞ ഉദ്യോഗാര്‍ഥികള്‍ ഹാള്‍ടിക്കറ്റുകള്‍ കത്തിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.സമരത്തിന് മുമ്പ് എ.കെ ജി സെന്ററില്‍ എത്തിയപ്പോള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്താലും കുഴപ്പമില്ല എന്ന മറുപടിയാണ് സിപിഎം നേതാക്കളില്‍ നിന്ന് ലഭിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. 967 പേരു ഉള്‍പ്പെട്ട ലിസ്റ്റില്‍ നിന്നും 337 പേര്‍ക്ക് മാത്രമാണ് ഇതുവരെ ജോലി ലഭിച്ചത്.