kerala

‘ The Rebellion’ ഒരു സമ്പൂര്‍ണ സ്‌കൂള്‍ സ്‌കിറ്റ്

By sreenitha

January 17, 2026

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ‘ The Rebellion’ ഇംഗ്ലീഷ് സ്‌കിറ്റ്. മലപ്പുറം ജില്ലയിലെ പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീജ നാരായണന്‍ രചനയും ബയോളജി അധ്യാപകന്‍ പി കെ റിയാസ് സംവിധാനവും നിര്‍വ്വഹിച്ച് സ്‌കൂളിലെ കുട്ടികള്‍ മനോഹരമാക്കിയ സമ്പൂര്‍ണ്ണ സ്‌കൂള്‍ സ്‌കിറ്റ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇത് തുടര്‍ച്ചയായി നാലാം തവണയാണ് സ്‌കൂള്‍ എ ഗ്രേഡുമായി മടങ്ങുന്നത്.

പൂര്‍വ്വവിദ്യാര്‍ത്ഥികളായ നിരഞ്ജന്‍, അമന്‍ എന്നിവര്‍ സംവിധാനസഹായവുമായി കൂടെയുണ്ടായിരുന്നു . സമകാലിക രാഷ്ട്രീയ അധാര്‍മികതകളേയും ജെന്‍സി റെവലൂഷനേയും കാടിന്റെയും കാട്ടുമൃഗങ്ങളുടെയും പശ്ചാത്തലത്തിലാണ് കുട്ടികള്‍ വേദിയിലവതരിപ്പിച്ച് കയ്യടി വാങ്ങിയത്. ദേശീയ, അന്തര്‍ദേശീയ സമകാലിക രാഷ്ട്രീയം. ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ , പുതിയകാല അന്തര്‍ദേശീയ രാഷ്ട്രീയ നയങ്ങള്‍, പുതുതലമുറയുടെ രാഷ്ട്രീയ ബോധവും ആക്ഷേപഹാസ്യ രൂപത്തില്‍ വേദിയിലെത്തി. സുഹാന ഹലീം കെ , ഇശ ഇസ്മിന്‍ പി, മിന്‍ഹ മുഹമ്മദ് ഇസ്മയില്‍, ഫാത്തിമ റിംസി വിടി, ഫാത്തിമ സിയ ടി , അഷാല്‍ ഫാത്തിമ കെ, അമാല്‍ ഫാത്തിമ കെ, ആസിം അഹമ്മദ് എം എഎന്നീ വിദ്യാര്‍ത്ഥികളാണ് വിവിധ വേഷങ്ങളില്‍ വേദിയിലെത്തിയത് .