kerala

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

By webdesk17

October 06, 2024

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ റിപ്പേര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഡിജിപിയുടെ നേതൃത്വത്തില്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയാണ് കൈമാറിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും കെ.കെ രാഗേഷും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഡിജിപിയും ഉടന്‍ ക്ലിഫ് ഹൗസിലെത്തുമെന്നാണ് വിവരം.

ഗുരുതര കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഇന്നലെ ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടിയെടുക്കുന്നത്.

കണ്ടെത്തലുകളുടെ ഗുരുതര സ്വഭാവംവെച്ച് സസ്പെന്‍ഷനാകുമെന്നാണ് വിവരം. നടപടിയെടുക്കുന്നതില്‍ ഡിജിപിയുടെ തുടര്‍നടപടികള്‍ക്കുള്ള ശിപാര്‍ശയും ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശയും നിര്‍ണായകമാവും. എഡിജിപിക്കെതിരെ തിങ്കളാഴ്ചയ്ക്കകം നടപടിയെടുക്കണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്.