kerala

എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

By webdesk18

May 12, 2025

എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ആണ് സമര്‍പ്പിക്കുക. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു.

നേരെത്തെ, അജിത് കുമാറിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു ശേഷവും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യപ്പെട്ട് കോടതിയോട് വിജിലന്‍സ് സമയം നീട്ടിച്ചോദിച്ചിരുന്നു. ഇതാണ് കോടതി വിമര്‍ശനത്തിന് ഇടയാക്കിയത്. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ഇന്ന് വിജിലന്‍സ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍മേല്‍ കോടതി ഉന്നയിക്കുന്ന സംശയങ്ങള്‍ നിര്‍ണായമാകും.