entertainment

‘ദി റൈഡ്’ തീയറ്ററുകളിലേക്ക്; റിലീസ് ഡിസംബര്‍ 5ന്

By webdesk17

November 24, 2025

ബോളിവുഡ് നിര്‍മ്മാണ സ്ഥാപനമായ ഡയസ്‌പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘ദി റൈഡ്’ ഡിസംബര്‍ 5ന് തീയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട പുതിയ അപ്‌ഡേറ്റിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ് ഇത്. സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോനും സുഹാസ് ഷെട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇരുവരും സഹനിര്‍മ്മാതാക്കളുമാണ്. ഒരു കാര്‍ യാത്രയ്ക്കിടെ തിരഞ്ഞെടുത്ത കുറുക്കുവഴി യാത്രക്കാരുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെയാണ് ചിത്രത്തിന്റെ കഥ കൈകാര്യം ചെയ്യുന്നത്. ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തില്‍ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ ഒരു പ്രമുഖ താരത്തിന്റെ സര്‍പ്രൈസ് എന്‍ട്രിയും ഉണ്ടാകുമെന്ന് സംഘത്തിന്റെ സൂചന. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്ര യാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. റീന ഒബ്രോയ് ക്രിയേറ്റീവ് പ്രൊഡ്യൂസറായും ശശി ദുബൈ ഹെഡ് ഓഫ് പ്രൊഡക്ഷനായും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം ബാബ തസാദുഖ് ഹുസൈന്‍ നിര്‍വഹിക്കുന്നു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ കിഷ്‌കിന്ദകാണ്ഡയ്ക്കുള്ള മികച്ച എഡിറ്റര്‍ പുരസ്‌കാരം നേടിയ സൂരജ് ഇ.എസ് ആണ് എഡിറ്റിംഗ്. നിതീഷ് രാംഭദ്രന്‍ സംഗീതം നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കലാസംവിധാനം കിഷോര്‍ കുമാര്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്‌സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല. സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, മാനേജര്‍ റഫീഖ് ഖാന്‍. കാസ്റ്റിംഗ് നിതിന്‍ സി.കെ ചന്ദ്രന്‍. അസോസിയേറ്റ് ടീമില്‍ വിഷ്ണു രഘുനന്ദന്‍, ജിയോ സെബി മലമേല്‍, ശരത്കുമാര്‍ കെ.ജി എന്നിവരുണ്ട്. അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്. സ്റ്റില്‍സ് അജിത് മേനോന്‍, വിഎഫ്എക്‌സ് തിങ്ക് വിഎഫ്എക്‌സ്, പ്രമോ-മനീഷ് ജയ്‌സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര. മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ മെയിന്‍ലൈന്‍ മീഡിയയും ഫോര്‍വേഡ് സ്‌ലാഷ് മീഡിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ പ്രമോഷന്‍ കൈകാര്യം ചെയ്യുന്നത്. പിആര്‍ഒ സതീഷ് എരിയാളത്ത്. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി. ചിത്രത്തിന്റെ വിതരണ ചുമതല ഫിയോക്ക്.