india

വീടിന്റെ മേല്‍ക്കൂരക്ക് തീപിടിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് വയസുകാരി വെന്തുമരിച്ചു

By webdesk11

February 05, 2023

വീടിന്റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസ്സുകാരി വെന്തുമരിച്ചു. ഇന്ന് രാവിലെയോടെ ഉത്തര്‍പ്രദേശിലെ ബഹദാപൂര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. രാംബാബു എന്നയാളുടെ ഓട് മേഞ്ഞ വീടിനാണ് തീപിടിച്ചത്.

വീട്ടിലെ മറ്റ് അംഗങ്ങളെല്ലാം പുറത്തായ സമയത്താണ് മേല്‍ക്കൂരയ്ക്ക് തീ പിടിക്കുന്നത്. ഈ സമയം കുഞ്ഞ് വീടിനകത്ത് കിടന്നുറങ്ങുകയായിരുന്നു. തീപിടിച്ച മേല്‍ക്കൂര ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അയല്‍വാസികള്‍ എല്ലാം ചേര്‍ന്ന് തീ അണച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വീടിനോട് ചേര്‍ന്ന് കെട്ടിയിട്ടിരുന്ന പശുവും പൊള്ളലേറ്റു മരിച്ചിട്ടുണ്ട്.