kerala

സ്കൂളിന്റെ മേല്‍ക്കൂരയിലെ ഓട് ഇളകി താഴെ വീണ് അധ്യാപികയ്ക്കും കുട്ടിക്കും പരിക്കേറ്റു

By webdesk14

July 07, 2023

സ്കൂളിന്റെ മേല്‍ക്കൂരയിലെ ഓട് ഇളകി താഴെ വീണ് അധ്യാപികയ്ക്കും കുട്ടിക്കും പരിക്കേറ്റു. ഒറ്റപ്പാലം പനമണ്ണ ദേശബന്ധു എല്‍പി സ്കൂളില്‍ ഇന്ന് സ്കൂള്‍ വിടുന്നതിനു തൊട്ടു മുൻപാണ് അപകടം ഉണ്ടായത്.

അധ്യാപിക കുളപ്പുള്ളി സ്വദേശി ശ്രീജ, നാലാം ക്ലാസ് വിദ്യാര്‍ഥി പനമണ്ണ സ്വദേശി ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അധ്യാപിക ശ്രീജയ്ക്ക് തലയ്ക്കും വിദ്യാര്‍ത്ഥി ആദര്‍ശിന് കൈക്കുമാണ് പരിക്ക്.ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.