crime

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

By webdesk13

June 13, 2023

പാനൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെണ്ടയാടെ താഴെ പീടികയില്‍ ശ്യാംജിത്തി (27)നെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്.

കണ്ണിപൊയില്‍ ബാബു വധക്കേസ് ഉള്‍പ്പെടെ നിരവധി കൊലപാതക, അക്രമ കേസുകളില്‍ ശ്യാംജിത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പാത്തിപ്പാലത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രിന്‍സിപ്പല്‍ എസ്.ഐ സി.സി ലതീഷ്,എസ്.ഐ. എന്‍.ഷിജി, സീനിയര്‍ സി.പി.ഒമാരായ ശ്രീജിത്ത്, രോഷിത്ത്, ഫൈസല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.