Connect with us

kerala

വൈദികനെ ചാണകം തീറ്റിപ്പിച്ച അതേ സംഘ്പരിവാര്‍ ക്രിമിനല്‍ സംഘമാണ് കേരളത്തിലും ക്രൈസ്തവ പ്രേമം നടിക്കുന്നത്: വി.ഡി. സതീശൻ

Published

on

തിരുവനന്തപുരം: ഒഡീഷയില്‍ സംഘ്പരിവാര്‍ ക്രിമിനല്‍ സംഘം വൈദികനെ ക്രൂരമായി ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതും മനുഷ്യത്വരഹിതവും മതേതരത്വത്തിനും രാജ്യത്തിനും അപമാനകരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഞായറാഴ്ച പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനിടെയാണ് വൈദികനു നേരെ ആക്രമണമുണ്ടായത്. അഴുക്ക്ചാലിലെ വെള്ളം കുടിപ്പിക്കുകയും ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെരുപ്പ്മാല അണിയിക്കുകയും ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രൂരമായ ഈ സംഭവത്തെ ആള്‍ക്കൂട്ട ആക്രമമാക്കി ലഘൂകരിക്കാനാണ് ഒഡീഷയിലെ സംഘ്പരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത കലര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യുകയെന്ന തന്ത്രമാണ് രാജ്യത്താകെ സംഘ്പരിവാര്‍ ശക്തികള്‍ നടപ്പാക്കുന്നത്.

സംഘ്പരിവാര്‍ ഭരണത്തിനു കീഴില്‍ ഓരോ ദിവസവും രാജ്യവ്യാപകമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. ഒഡീഷയില്‍ വൈദികനെ ആക്രമിച്ച സംഘ്പരിവാര്‍ ക്രിമിനലുകള്‍ തന്നെയാണ് കേരളത്തിലും ക്രൈസ്തവ പ്രീണനവുമായി ഇറങ്ങിയിരിക്കുന്നതെന്നത് മറക്കരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.

അതേസമയം, പാസ്റ്ററെ ആൾക്കൂട്ടം ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ എന്നിവർക്ക് കത്തയച്ചു. മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഭരണഘടന എല്ലാ പൗരർക്കും ഉറപ്പ് നൽകുന്നതാണെന്നും വിശ്വാസത്തിനതീതമായി ആൾക്കൂട്ട ആക്രമണങ്ങളിൽനിന്ന് എല്ലാ പൗരരെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല’; ആരോപണവുമായി സിപിഎം നേതാവ്

Published

on

കൊച്ചി: സിപിഎമ്മിനെ വെട്ടിലാക്കി കണ്ണൂരില്‍ ഫണ്ട് തിരിമറി ആരോപണം. ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന് എതിരെയാണ് വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.

ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം. ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചില്ല. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ച. ഈ സമയം ലഭിച്ചത് വിചിത്രമായ കണക്കായിരുന്നു. ലഭിച്ചതെന്നും ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ടി ഐ മധുസൂദനന്‍ പണം തട്ടിയെടുത്തു എന്നാണ് വി കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്ന ആക്ഷേപം. വിഷയത്തില്‍ പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഓഫീസ് നിര്‍മാണ ഫണ്ടിലും 70 ലക്ഷം രൂപയുടെ തിരിമറി ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍ ഒരു കോടിയിലേറെ രൂപയുടെ തിരിമറി നടന്നു. വ്യാജ രസീത് ഉണ്ടാക്കി തട്ടിപ്പ് നടത്തി. ഈ വിഷയങ്ങളില്‍ തെളിവടക്കം പാര്‍ട്ടിയെ ബോധ്യപ്പെടുത്തി. എന്നാല്‍ നടപടി ഉണ്ടയില്ല. പാര്‍ട്ടി പ്രഖ്യാപിച്ച അന്വേഷണ കമ്മീഷന്‍ തട്ടിപ്പുകാരെ വെള്ളപൂശുകയാണ് ഉണ്ടായത്. ഓഡിറ്റ് വൈകിയെന്നതായിരുന്നു കമ്മീഷന്‍ കണ്ടെത്തിയ വീഴ്ചയെന്നും വി കുഞ്ഞികൃഷ്ണന്‍ പറയുന്നു.

ഇപി ജയരാജന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലെ തട്ടിപ്പിനെ കുറിച്ച് പുസ്തകം എഴുതും. പാര്‍ട്ടിയ്ക്കുള്ളില്‍ ഉന്നയിച്ച വിഷയങ്ങളില്‍ നീതി ലഭിച്ചില്ല. അതിനാലാണ് തുറന്ന് പറയുന്നത്. പാര്‍ട്ടിയെ അണികള്‍ തിരുത്തട്ടെ എന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

Continue Reading

kerala

ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി മമത; രാജ്യചരിത്രം വികലമാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആരോപണം

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മമത കേന്ദ്ര സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും ആരോപണം ഉന്നയിച്ചത്.

Published

on

കൊല്‍ക്കത്ത: ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മമത കേന്ദ്ര സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും ആരോപണം ഉന്നയിച്ചത്.

നേതാജി സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയ ദേശീയ പ്രതിഭകളെ ബിജെപി അപമാനിക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും മമത ആരോപിച്ചു. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, നേതാജി, ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിയ മഹദ്വ്യക്തികളോടുള്ള അനാദരവും നന്ദികേടും ഭരണതലത്തില്‍ തന്നെ പ്രകടമാണെന്നും അവര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്നം കണ്ട ഇന്ത്യയെ ബിജെപി തകര്‍ക്കുകയാണെന്നും നേതാജിയുടെ അമൂല്യമായ സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. നേതാജിയുടെ ജന്മദിനം ഇതുവരെയും ദേശീയ അവധിയായി പ്രഖ്യാപിക്കാത്തതും ഇതിന്റെ ഉദാഹരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മുതല്‍ നേതാജി വരെയുള്ള നേതാക്കള്‍ സ്വപ്നം കണ്ട സ്വതന്ത്ര ഇന്ത്യ ഇല്ലാതാകുകയാണെന്നും രാജ്യത്തിന്റെ ചരിത്രവുമായി ബന്ധമില്ലാത്ത പുതിയ ചരിത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മമത പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളെയും മമത രൂക്ഷമായി വിമര്‍ശിച്ചു. നേതാജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ പോലും അദ്ദേഹത്തോട് പൗരത്വ രേഖകള്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് അവര്‍ പരിഹസിച്ചു. നേതാജിയുടെ പേരക്കുട്ടി ചന്ദ്രകുമാര്‍ ബോസിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ചതും ഇതിന്റെ ഉദാഹരണമാണെന്ന് മമത ചൂണ്ടിക്കാട്ടി.

എസ്ഐആര്‍ നടപടിക്കിടെ 110-ലധികം പേര്‍ മരിച്ചതായും ഇതിന്റെ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരും ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തെ ‘ചക്രന്തനഗരി’ (ഗൂഢാലോചനകളുടെ നഗരം) എന്ന് വിശേഷിപ്പിച്ച മമത, ബംഗാളിന്റെ സംസ്‌കാരവും ഭാഷയും സംരക്ഷിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഒന്നിക്കുമെന്നും വ്യക്തമാക്കി.

നേതാജിയുമായി ബന്ധപ്പെട്ട കേന്ദ്ര ആര്‍കൈവ്‌സിലുള്ള എല്ലാ ഫയലുകളും അടിയന്തരമായി പരസ്യപ്പെടുത്തണമെന്നും മമത ആവശ്യപ്പെട്ടു. 1945ന് ശേഷം നേതാജിക്ക് എന്ത് സംഭവിച്ചു എന്ന ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുകയാണെന്നും മമത പറഞ്ഞു.

Continue Reading

kerala

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

Published

on

പത്തനംതിട്ട: ജില്ലാ കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. കളക്ടറുടെ കാര്‍ മറ്റൊരു ഔദ്യോഗിക വാഹനവുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. പത്തനംതിട്ട കോന്നി മാമൂട്ടിലാണ് അപകടമുണ്ടായത്. കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. കളക്ടറുടെ പരിക്ക് ഗുരുതരമല്ല.

Continue Reading

Trending