gulf

ഷോപ്പിങ് ബാഗുകളിലും പാക്കിങ് സാമഗ്രികളിലും ദൈവനാമങ്ങള്‍ അച്ചടിക്കുന്നത് വിലക്കി സൗദി വാണിജ്യ മന്ത്രാലയം

By sreenitha

January 13, 2026

റിയാദ്: വാണിജ്യ സ്ഥാപനങ്ങള്‍ അവരുടെ ഷോപ്പിങ് ബാഗുകള്‍, പാക്കിങ് സാമഗ്രികള്‍ എന്നിവയില്‍ ദൈവനാമങ്ങള്‍ അച്ചടിക്കുന്നത് സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം വിലക്കി. ദൈവനിന്ദ ഒഴിവാക്കുന്നതിനും ദൈവനാമങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് തീരുമാനം എടുത്തതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്‌മാന്‍ അല്‍ ഹുസൈന്‍ വ്യക്തമാക്കി.

ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വാണിജ്യ മന്ത്രാലയം തന്റെ എക്സ് (ട്വിറ്റര്‍) അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ തന്നെ പൊതു സ്ഥാപനങ്ങള്‍ക്ക് പേരിടുമ്പോള്‍ ദൈവനാമങ്ങള്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

വാണിജ്യ മന്ത്രാലയം അംഗീകരിച്ച ട്രേഡ് നെയിംസ് നിയമപ്രകാരം, നിരോധിത നാമങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന പേരുകളോ, സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരുകളോ വ്യാപാരനാമമായി ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ വ്യവസ്ഥകളുടെ തുടര്‍ച്ചയായാണ് പുതിയ വിലക്ക് നടപ്പാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.