kerala

വിവിധ സംഘടനകളുടെ പണിമുടക്ക് ദിവസം സ്‌കൂള്‍ അടച്ചിട്ടു; പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

By webdesk18

January 22, 2025

തിരുവനന്തപുരം: വിവിധ സംഘടനകളുടെ പണിമുടക്ക് ദിവസം സ്‌കൂള്‍ അടച്ചിട്ട സംഭവത്തില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. അധികാര ദുര്‍വിനിയോഗവും അച്ചടക്കമില്ലായ്മയും ഉണ്ടായെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വട്ടിയൂര്‍ക്കാവ് ഗവ. എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ജിനില്‍ ജോസിനെ സസ്‌പെന്‍ഡ് ചെയ്തത്.

മേലധികാരികളുടെ അറിവില്ലാതെ സേകൂളിന് അവധി നല്‍കിയത് വകുപ്പിന് കളങ്കം ഉണ്ടാക്കുന്ന നടപടിയാണെന്ന് ഉത്തരവില്‍ പറയുന്നു. വിവിധ സര്‍വീസ് സംഘടനകളുടെ പണിമുടക്കില്‍ സ്‌കൂളിലെ എല്ലാ അധ്യാപകരും ജീവനക്കാരും പങ്കെടുക്കുന്നതിനാല്‍ അന്ന് സ്‌കൂളില്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ല എന്നായിരുന്നു അധ്യാപകന്‍ വാട്സാപ്പ് സന്ദേശം അയച്ചത്.