india

ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം മറ്റന്നാള്‍

By Test User

December 03, 2022

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചൂടും രണ്ടാംഘട്ട വിധിയെഴുത്തു നടക്കുന്ന 93 മണ്ഡലങ്ങളിലേക്ക്. ഗാന്ധിനഗറും അഹമ്മദാബാദും അടക്കം പ്രധാന ജില്ലകളെല്ലാം ബൂത്തിലെത്തുന്നത് രണ്ടാം ഘട്ടത്തിലാണ്. ബി.ജെ.പിയും കോണ്‍ഗ്രസും എ.എ.പിയും അടക്കം പ്രധാന കക്ഷികളുടെയെല്ലാം ദേശീയ നേതാക്കള്‍ ഗുജറാത്തില്‍ തന്നെ ക്യാമ്പു ചെയ്ത് പ്രചാരണത്തില്‍ സജീവമാണ്.