kerala

സെക്രട്ടറിയേറ്റ് വളയും; പിണറായി സര്‍ക്കാറിനെതിരെ പ്രതിഷധം ശക്തമാക്കി യുഡിഎഫ്

By webdesk11

March 21, 2023

നിയമസഭയ്ക്ക് പുറത്ത് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം വ്യാപിപ്പിക്കാന്‍ യുഡിഎഫ്. മെയ് രണ്ടാം രണ്ടാം വാരം സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് സമരം സംഘടിപ്പിക്കും. ഇന്ന് ചേര്‍ന്ന് യുഡിഎഫ് യോഗത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപിപ്പിക്കാനും യോഗത്തില്‍ ധാരണയായി. നിയമസഭയില്‍ ഇടതുസര്‍ക്കാറിന്റെ പൊള്ള തുറന്നുകാണിക്കാന്‍ സാധിച്ചതായി യോഗം വിലയിരുത്തി.