kerala

സ്‌കൂളിലെ കിണറില്‍ വീണ വിദ്യാര്‍ത്ഥിയെ ജീവനക്കാര്‍ രക്ഷപ്പെടുത്തി

By webdesk17

November 14, 2024

സ്‌കൂളിലെ കിണറില്‍ വീണ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കൊല്ലം കുന്നത്തൂര്‍ തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫെബിനാണ് പരിക്കേറ്റത്.

സ്‌കൂള്‍ ജീവനക്കാരന്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. എന്നാല്‍ കുട്ടി എങ്ങനെയാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമല്ല. കാല്‍വഴുതി കിണറിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

വീഴ്ച്ചയുടെ ആഘാതം കാരണം തലയ്ക്കും നടുവിനും വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി.