kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്ര മഴ ലഭിക്കാന്‍ സാധ്യത

By webdesk14

July 02, 2023

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇന്ന് എറണാകുളത്ത് ഓറഞ്ച് അലര്‍ട്ടാണ്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. മറ്റന്നാള്‍ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഗുജറാത്ത് തീരം മുതല്‍ കേരളാ തീരം വരെ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ അന്തരീക്ഷച്ചുഴിയും രൂപപ്പെട്ടതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.