Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
kerala
സ്‌കൂള്‍ കായികമേളയില്‍ കളരിപ്പയറ്റിന് അരങ്ങേറ്റം; സ്വര്‍ണത്തില്‍ തിളങ്ങി ഗോപികയും അതുലും
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റ് മത്സരങ്ങള്‍ കുട്ടികളുടെയും പ്രേക്ഷകരുടെയും ആവേശം തീര്‍ത്തു.
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി കളരിപ്പയറ്റ് മത്സരങ്ങള്‍ അരങ്ങേറി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ജര്‍മന്‍ നിര്‍മ്മിത പന്തലിനുള്ളിലെ റബ്ബര്‍ മാറ്റിലാണ് മത്സരങ്ങള്‍ നടന്നത്. സ്പോര്‍ട്സ് കളരി അസോസിയേഷന്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ ചുവട്, മെയ്പയറ്റ്, വടിപയറ്റ് എന്നീ ഇനങ്ങളാണ് അരങ്ങേറിയത്. ബോക്സിങ്ങ്, കരാട്ടെ തുടങ്ങിയവ പോലെ എതിരാളിയെ തോല്‍പ്പിക്കേണ്ട മത്സരമല്ല കളരിപ്പയറ്റ്. ജിംനാസ്റ്റിക്സിനോട് സാമ്യമുള്ള വിധത്തില്‍ വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ വിലയിരുത്തലുകള്‍ നടത്തിയത്. മെയ്പയറ്റില്‍ രണ്ട് മിനിറ്റും ചുവടില്‍ ഒന്നര മിനിറ്റും, വടിപയറ്റില്‍ ഒരു മിനിറ്റുമായിരുന്നു സമയപരിധി. ആദ്യ ദിനം സീനിയര്‍ വിഭാഗം മത്സരങ്ങളായിരുന്നു.
പെണ്‍കുട്ടികളുടെ ചുവട് ഇനത്തില്‍ കരമന ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗോപിക എസ്. മോഹന്‍ സ്വര്‍ണ്ണം നേടി. അഞ്ചുതവണ ദേശീയ ചാമ്പ്യനായ ഗോപികയുടെ പ്രകടനം ആവേശം തീര്‍ത്തു. ആണ്‍കുട്ടികളുടെ മെയ്പയറ്റില്‍ പാലക്കാട് പി.എം.ജി.എച്ച്.എസ്.എസിലെ എന്‍. അതുല്‍ രാജ് സ്വര്‍ണ ജേതാവായി. നാല് വയസ്സ് മുതലാണ് കളരി അഭ്യസനം ആരംഭിച്ചത്. നാലുതവണ ദേശീയ ഗെയിംസ് സ്വര്‍ണ്ണം നേടിയ അതുലിന്റെ പിതാവ് ഡി. നടരാജന്‍ സ്വയം കളരി ഗുരുവാണ്. കൈരളി സംഘത്തിലെ ശരണ്‍ എസ്. വരുണ്‍ എസ് എന്നിവര്‍ ഗുരുക്കന്‍മാരാണ്. മലപ്പുറം പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസിലെ പി. മുഹമ്മദ് ഷാഹില്‍ ആണ്‍കുട്ടികളുടെ മെയ്പയറ്റില്‍ സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ മെയ്പയറ്റില്‍ കണ്ണൂരിന്റെ അബിന ബാബു ഒന്നാമതെത്തി. വടിപ്പയറ്റില്‍ ആണ്‍കുട്ടികളില്‍ കണ്ണൂര്‍ ഒന്നാമതും, തൃശൂര്‍ രണ്ടാമതും, കോഴിക്കോട് മൂന്നാമതും എത്തിയപ്പോള്‍ പെണ്‍കുട്ടികളില്‍ കണ്ണൂര്‍ ഒന്നാമതും,കോഴിക്കോട്, മലപ്പുറം ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റ് മത്സരങ്ങള്‍ കുട്ടികളുടെയും പ്രേക്ഷകരുടെയും ആവേശം തീര്‍ത്തു. കേരളത്തിന്റെ പൈതൃകയുദ്ധകല കായിക വേദിയിലേക്കുള്ള വിജയം കുറിച്ചു.
Local Sports
വോളിയില്‍ കലാശം
വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്‌സ് മുന്‍ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും.
ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം. വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്‌സ് മുന്‍ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. സോണി സ്‌പോര്‍ട്സ് നെറ്റ്വര്‍ക്കിലും പ്രൈം വോളിബോള്‍ യുട്യൂബ് ചാനലിലും മത്സരം തത്സമയം കാണാം. ഇരു ടീമുകള്‍ക്കും ഇതുവരെ കിരിടം നേടാനായിട്ടില്ല. 2023 ഫൈനലില്‍ ബെംഗളൂരു ടോര്‍പ്പി ഡോസ്, അഹമ്മദാബാദ് ഡി ഫന്‍ഡേഴ്‌സിനോട് തോറ്റിരുന്നു. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ഫൈവില്‍ കളിച്ചെങ്കിലും മുംബൈ മിറ്റിയോഴ്‌സിന്റെ ആദ്യ ഫൈനലാണിത്. ലീഗ് ഘട്ടത്തില്‍ അപ്രമാദിത്യം സ്ഥാപിച്ചാണ് ഇരുടിമുകളുടെയും വരവ്. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ, ലീഗിലെ കന്നിക്കാരായ ഗോവ ഗാര്‍ഡിയന്‍സിനെ നേരിട്ടുള്ള സെറ്റു കള്‍ക്ക് തോല്‍പിച്ചാണ് ഫൈനല്‍ ടിക്കറ്റ് നേടിയത്. അതേസമയം മുന്‍ചാമ്പ്യന്‍മാരെ 3 -1ന് തോല്‍പ്പിച്ചാണ് ബെംഗളുരിന്റെ ഫൈനല്‍ പ്രവേശം.
Local Sports
200 മീറ്ററില്‍ നാലു മീറ്റ് റെക്കോര്‍ഡുകള്‍; റെക്കോര്‍ഡ് പോരാട്ടം
ഇന്നലെ വൈകുന്നേരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന 200 മീറ്ററില്‍ കുട്ടികള്‍ ത കര്‍ത്തെറിഞ്ഞത് നാലു മീറ്റ് റെക്കോര്‍ഡുകള്‍.
ഷഹബാസ് വെള്ളില തിരുവനന്തപുരം)
റെക്കോര്‍ഡുകള്‍ അട്ടിവെച്ച കൂനയിലേക്ക് വണ്ടി ഇടിച്ചു കറ്റിയ അവസ്ഥ. ഇന്നലെ വൈകുന്നേരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന 200 മീറ്ററില്‍ കുട്ടികള്‍ ത കര്‍ത്തെറിഞ്ഞത് നാലു മീറ്റ് റെക്കോര്‍ഡുകള്‍. ഒരേ മത്സരത്തില്‍ ഇത്രയേറെ റെക്കോര്‍ഡുകള്‍ പിറക്കുന്നത് അപൂര്‍വം. ജൂനിയര്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിന്റെ ടി.എം അതുല്‍ തന്റെ രണ്ടാം മത്സരത്തിലും സ്വര്‍ണവും റെക്കോര്‍ഡും സ്വന്തമാക്കി. 21.87 സെക്കന്റ് ആണ് സമയം. 2017 ല്‍ തിരുവനന്തപുര സായിയുടെ സി.അഭിനവ് സ്ഥാപിച്ച 22.28 സെക്കന്റ് എന്ന റെക്കോര്‍ഡാണ് അതുല്‍ മറികടന്നത്. 100 മീറ്ററിലും അതുല്‍ റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണം നേടിയിരുന്നു. ആലപ്പുഴയുടെ ശ്രീഹരി സി ബിനു വെള്ളിയും(22.09), പാലക്കാടിന്റെ സിനില്‍. എസ് വെങ്കലവും(22.14) നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ ജെ. നിവേദ് കൃഷ്ണ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വര്‍ണമണിഞ്ഞു. ജി.എച്ച്.എസ്.എസ് ചിറ്റൂരിന്റെ സു വര്‍ണതാരമായി മാറിയ നിവേദ് 21.67 സെക്കന്റിനാണ് ഫിനിഷ് ചെയ്തത്. 2011-ല്‍ ജിജിയിന്‍ വിജയന്‍ നേടിയ 21.75 എന്ന മീറ്റ് റെക്കോര്‍ഡ് ഇനി പഴങ്കഥ. 100 മീറ്റരില്‍ ഒമ്പത് സെക്കന്റിനാണ് അതുലിന് റെക്കോര്‍ഡ് നഷ്ടമായത്.
സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാടിന്റെ ബിഇഎംഎച്ച്എസ് സ്‌കൂളിലെ എ ആന്‍വിക്കിയും റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞാണ് സ്വര്‍ണം നേടിയത്. ഈ മിറ്റിലെ രണ്ടാം സ്വര്‍ണമാണ് മീറ്റ് റെക്കോര്‍ഡോടെ ആന്‍വി കൈക്കലാക്കിയത്. 25.67 സെക്കന്റില്‍ ഓടിയാണ് റെക്കോര്‍ഡിട്ടത്. 1987ല്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ സിന്ദു മാത്യു സ്ഥാപിച്ച (26.30) റെക്കോര്‍ഡാണ് ആന്‍വി മറികടന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ് പുല്ലൂരാംപാറയുടെ ദേവന വി ബിജുവും ഇന്നലെ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചു. 24.96 സെക്കന്റില്‍ ഓടിയാണ് ദേവനന്ദ പുതിയ മീറ്റ് റെക്കോര്‍ഡ് എഴുതി ചേര്‍ത്തത്. 2017-ല്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ ഇ. ആന്‍സി സോ ജന്റെ(25.13) റെക്കോര്‍ഡാണ് ദേവനന്ദ മറികടന്നത്. നൂറ് മീറ്ററിലും ദേവനന്ദക്കായിരുന്നു സ്വര്‍ണം.
-
GULF6 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന്‍ നേതാവിനെതിരെ കേസ്
-
Video Stories18 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

