india

നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി

By webdesk17

July 18, 2025

ന്യൂഡല്‍ഹി: നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്‍കി. നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്ഷന്‍ കൗണ്‍സലിന്റെ ഹരജി അടുത്ത മാസം 14 ന് പരിഗണിക്കാന്‍ മാറ്റി.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള തിയ്യതി തീരുമാനിച്ചിട്ടുണ്ടോയെന്നാണ് ഹരജി പരിഗണിക്കുമ്പോള്‍ ആദ്യം ജഡ്ജി ചോദിച്ചത്. എന്നാല്‍ ശിക്ഷ നീട്ടിവെക്കുകയും ദിയാദനം ഉള്‍പ്പെടെയുള്ള ചര്‍ച്ച നടത്താന്‍ ഒരു സംഘത്തെ രൂപികരിക്കേണ്ടതുണ്ടെന്നും ഇതിനായി സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമാണ് അഭിഭാഷകന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ആക്ഷന്‍കൗണ്‍സില്‍ ഒരു അപേക്ഷ നല്‍കട്ടെയെന്നും അത് പരിഗണിക്കണമെന്ന ആവശ്യം തന്നെയാണ് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി അറിയിച്ചത്. അപേക്ഷ ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.