india

പ്രതികളെ വിട്ടയച്ചതില്‍ ബില്‍കീസ് ബാനുവിന്റെ പുന:പരിശോധന ഹരജി സുപ്രീംകോടതി തള്ളി

By Test User

December 17, 2022

2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചതിനെതിരെ ബില്‍സ് ബാനു നല്‍കിയ പുനഃ പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. വിധി പുനഃ പരിശോധിക്കുന്നതിന് കാരണമൊന്നും കാണുന്നില്ല എന്ന് വിലയിരുത്തലാണ് കോടതി നടത്തിയത്.

കഴിഞ്ഞ ആഗസ്റ്റിലാണ് ബില്‍കീസ് ബാനു കൂട്ട ബലാല്‍സംഗ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. ശിക്ഷായിളവ് നല്‍കണമെന്ന് പ്രതികളുടെ അഭ്യര്‍ത്ഥന ഒരു കമ്മറ്റി രൂപികരിച്ച് ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.