kerala

പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ ആലുവയിൽ കൊണ്ടുപോയി തെളിവെടുത്തു

By webdesk14

March 09, 2024

തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസൻകുട്ടിയെ ആലുവയിൽ എത്തിച്ച് തെളിവെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തി. ഹസൻ ജോലി ചെയ്ത ഹോട്ടലിൽ നിന്നാണ് വസ്ത്രം കണ്ടെത്തിയത്. ഈ മുണ്ട് തലയിലൂടെ ഇട്ട് ഹസൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.

കൊല്ലത്തുനിന്നാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. പ്രതി മലയാളിയാണെന്നും ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 19ന് പുലർച്ചെയാണ് സഹോദരങ്ങൾക്കൊപ്പം ഉറങ്ങുകയായിരുന്ന ബിഹാർ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയത്.