Auto

ഓടിക്കൊണ്ടിരുന്ന എസ്.യു.വി തീപിടിച്ചു; കാര്‍ പൂര്‍ണമായും കത്തിനശിച്ചു

By webdesk13

May 07, 2023

ഡല്‍ഹിയില്‍ പുതിയ എം.ജി ഗ്ലോസ്റ്റര്‍ കാറിന് തീപിടിച്ചു. തലസ്ഥാനത്തെ തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ വാഹന ഉടമ പ്രകാര്‍ ബിന്‍ഡാലിന് പരിക്കേറ്റു. പത്ത് ദിവസം മുമ്പ് സര്‍വീസ് കഴിഞ്ഞ് പുറത്തിറക്കിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തില്‍ രൂപമാറ്റം വരുത്തിയിട്ടില്ലെന്നും എക്‌സ്ട്രാ ഫിറ്റിങ്ങുകളൊന്നും നടത്തിയിട്ടില്ലെന്നും ബിന്‍ഡാല്‍ പറഞ്ഞു. എം.ജിയില്‍ നിന്ന് തനിക്ക് നീത് ലഭിക്കണമെന്നും ഉടമ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വാഹന ഉടമ പങ്കുവെച്ചത്.

10 days and still begging for justice. MG GLOSTER BURNT in the middle of delhi , recently serviced, under comprehensive warranty. Requesting ARAI, ICAT for deep check of quality standards. @MGMotorIn @MorrisGarages @nitin_gadkari @PMOIndia @MORTHIndia SAVE INDIAN LIVES PLEASE!! pic.twitter.com/f7HbroeMu3

— Prakhar Bindal (@PrakharBindal6) May 3, 2023

എം.ജിയുടെ എസ്.യു.ലി മോഡലായ ഗ്ലോസ്റ്ററിന് 38 ലക്ഷം രൂപ മുതല്‍ 42 ലക്ഷം വരെയാണ് ഷോറൂം വില. ആറ് വേരിയന്റുകളില്‍ ഗ്ലോസ്റ്റര്‍ വിപണിയിലെത്തുന്നുണ്ട്. ടോയോട്ട ഫോര്‍ച്യൂണര്‍ ഉള്‍പ്പെടെയുള്ളവയാണ് എസ്.യു.വിയുടെ പ്രധാന എതിരാളികള്‍.