kerala

സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു

By Test User

April 15, 2022

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം സുല്‍ത്താന്‍ബത്തേരി ബസാണ് കഴിഞ്ഞ ദിവസം രാത്രി താമരശ്ശേരി ചുരത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ചുരത്തിലെ എട്ടാം വളവിന്റെ ഭിത്തിയില്‍ ബസ് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.

ചുരുത്തിലെ ആറാം വളവില്‍ കഴിഞ്ഞദിവസം മറ്റൊരു സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടിരുന്നു. കഴിഞ്ഞ ദിവസം തന്നെയായിരുന്നു സ്വിഫ്റ്റ് ബസ് ഇടിച്ച് തമിഴ്‌നാട് സ്വദേശി കുന്നംകുളത്ത് വെച്ച് മരിച്ചതും.