Connect with us

kerala

സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വര്‍ഷമായി ഉയര്‍ത്തും; കരട് വിജ്ഞാപനം പുറത്തിറക്കി

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിന് വിരുദ്ധമായി നിയമനിര്‍മാണം പാടില്ലെന്ന വ്യവസ്ഥ ലംഘിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

Published

on

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വര്‍ഷമായി ഉയര്‍ത്തര്‍ത്തുന്നതിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് പങ്കാളിത്തമുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ 20 വര്‍ഷം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഭേദഗതി.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിന് വിരുദ്ധമായി നിയമനിര്‍മാണം പാടില്ലെന്ന വ്യവസ്ഥ ലംഘിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. വാഹനങ്ങളുടെ ഉപയോഗ കാലാവധി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലാത്തപ്പോഴാണ് നിയമനിര്‍മാണമെന്നും ആക്ഷേപമുണ്ട്.

2021-ലെ കേന്ദ്രസര്‍ക്കാരിന്റെ പഴയവാഹനം പൊളിക്കല്‍ നയത്തെത്തുടര്‍ന്ന് 15 വര്‍ഷം പിന്നിട്ട 4500 സര്‍ക്കാര്‍ വാഹനങ്ങളുടെയും 1115 കെഎസ്ആര്‍ടിസി ബസുകളുടെയും രജിസ്ട്രേഷന്‍ റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രത്യേക ഉത്തരവിലൂടെ രണ്ടുതവണ കാലാവധി നീട്ടി കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കി. നടപടിക്ക് അധികപരിരക്ഷ നല്‍കാനാണ് നിയമഭേദഗതി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദിലീപിന്റെ അപേക്ഷ അംഗീകരിച്ച് കോടതി; പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണവിധേയമായി ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള അപേക്ഷ അംഗീകരിച്ച് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിന്റെ പ്രമോഷന്‍ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനം.

ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. തൊഴിലിന്റെ ഭാഗമായി വിദേശത്ത് പോകേണ്ടതുണ്ട് എന്നുള്‍പ്പെടെയുള്ള വാദങ്ങളാകും ദിലീപ് മുന്നോട്ടുവയ്ച്ചത്. മുന്‍പ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശത്തേക്ക് പോയിരുന്നത്.

 

Continue Reading

kerala

വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം; താല്‍കാലിക അധ്യാപകന്‍ അറസ്റ്റില്‍

കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Published

on

ത്യശ്ശൂര്‍: വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ താല്‍ക്കാലിക അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയിലാണ് നടപടി. താല്‍ക്കാലിക അധ്യാപകനായ പ്രതി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതി. കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

റവന്യൂ ഇന്‍സ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു

ഡിസംബർ നാലിന്  രാത്രി 8.45 ന് കെ ജി സജേഷ് നെ  ലഹരി വസ്തുക്കള്‍ കൈവശം സൂക്ഷിച്ചതിന് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  

Published

on

ലഹരിവസ്തുക്കൾ കൈവശം സൂക്ഷിച്ചതിനു അറസ്റ്റ് ചെയ്ത അമ്പലപ്പുഴ റവന്യൂ റിക്കവറി ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ ജി സജേഷ് നെ  സേവനത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു ജില്ലാ കളക്ടര്‍ ഉത്തരവായി.
ഡിസംബർ നാലിന്  രാത്രി 8.45 ന് കെ ജി സജേഷ് നെ  ലഹരി വസ്തുക്കള്‍ കൈവശം സൂക്ഷിച്ചതിന് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് ഡിസംബർ അഞ്ചിന്  കോടതി മുന്‍പാകെ ഹാജരാക്കുകയും കോടതി  റിമാന്റ്  ചെയ്യുകയും ചെയ്തു . ഇത് ജില്ലാ പൊലീസ്  മേധാവി റിപ്പോർട്ട് ചെയുകയും ചെയ്തു.  ഈ സാഹചര്യത്തിലാണ്  കെ ജി സജേഷ്നെ ഡിസംബര്‍ നാല് രാത്രി 8.45 മണി പ്രാബല്യത്തില്‍ സേവനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവായത്.

Continue Reading

Trending