പെരുവന്താനം: പുലര്‍ച്ചെ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളുടെ നേരെ റബര്‍ തോട്ടത്തില്‍ പുലി പ്രത്യക്ഷപ്പെട്ടതോടെ ഭീതിയിലായ ഒരാള്‍ കുഴഞ്ഞുവീണു. മുടാവേലിതെക്കൂട്ട് പി. കെ. പ്രമീളയാണ് കുഴഞ്ഞുവീണത്. ഇവരെ മുണ്ടക്കയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊടികുത്തി പരീസണ്‍ കമ്പനി തോട്ടത്തിന്റെ നാലാം കാട്ടിലായിരുന്നു സംഭവം. രാവിലെ 6.30ഓടെ വാച്ചറുടെ നേതൃത്വത്തിലുള്ള 23 തൊഴിലാളികള്‍ ടാപ്പിങ്ങിനായി തോട്ടത്തിലേക്ക് കടക്കുന്നതിനിടെ തൊഴിലാളികളുടെ ദിശയിലേക്ക് പുലി നടന്നുവരുന്നത് കണ്ടതോടെ എല്ലാവരും ഭീതിയില്‍ പല ദിശകളിലായി ഓടി രക്ഷപ്പെടുകയായുരുന്നു.