മലപ്പുറം: ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ ശീതളപാനീയ വില്‍പ്പനക്കാരന്‍ ട്രെയിനില്‍ നിന്ന് എടുത്തുചാടി. താനൂരില്‍ വേഗത്തില്‍ ഓടുന്ന ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ട്രെയിനില്‍നിന്നാണ് പാണ്ടിമുറ്റം സ്വദേശി അഷ്‌കര്‍ ചാടിയത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൈക്കും മുഖത്തും ഗുരുതരമായ പരിക്കുകളാണ് ഉണ്ടായത്.
ടിക്കറ്റ്, രേഖകള്‍ കാണിക്കണമെന്ന ടിടിഇയുടെ ആവശ്യത്തിന് സഹകരിക്കാതെ വന്നതോടെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവാവിന്റെ അപകടകരമായ നീക്കം. പിന്നീട് താനൂര്‍ ചിറക്കലിലെ ഓവുപാലത്ത് അഷ്‌കറെ കണ്ടെത്തുകയായിരുന്നു.