മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ഗുരുതര പരാതി. പുഴുവരിക്കുന്ന വ്രണവുമായി ചികിത്സയ്‌ക്കെത്തിയ അഞ്ച് വയസുകാരിയായ ആദിവാസി ബാലികയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം.
പോത്തുകല്‍ ചെമ്പ്ര നഗറിലെ സുരേഷ്‌സുനിത ദമ്പതികളുടെ മകള്‍ സുനിമോളിനാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.