india

കേന്ദ്രമന്ത്രിയെ ബിജെപിക്കാർ പാർട്ടി ഓഫിസിൽ പൂട്ടിയിട്ടു

By webdesk14

September 14, 2023

കേന്ദ്രമന്ത്രിയെ പൂട്ടിയിട്ട് ബിജെപി പ്രവര്‍ത്തകര്‍. വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാറിന്റേ ഏകാധിപത്യം പാര്‍ട്ടിയെ തകര്‍ക്കുകയാണെന്ന് പറഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ബംഗാളിലെ ബാങ്കൂരയില്‍ സ്ഥിതിചെയ്യുന്ന പാര്‍ട്ടി ജില്ലാ ഓഫീസില്‍ പൂട്ടിയിട്ടത്.

പാര്‍ട്ടി യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനിടയിലാണ് സംഭവം. സുഭാഷ് സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന ബിജെപി അംഗങ്ങള്‍ കൂടി സ്ഥലത്ത് എത്തിയതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പൊലീസ് എത്തിയാണു മന്ത്രിയെ രക്ഷിച്ചത്.