News

മൂടല്‍ മഞ്ഞില്‍ പരസ്പരം വാഹനങ്ങള്‍ കണ്ടില്ല; ചൈനയില്‍ വാഹനാപകടത്തില്‍ 17 മരണം

By webdesk11

January 08, 2023

ചൈനയിലെ ജിയങ്ങസി പ്രവിഷേലുണ്ടായ വാഹനാപകടത്തില്‍ 17 പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കനത്ത മൂടല്‍മഞ്ഞ് കാരണം വാഹനങ്ങള്‍ പരസ്പരം കാണാത്തതാണ് അപകടത്തിലേക്ക് നയിച്ചതെ പൊലീസ് പറയുന്നു.

വാഹനങ്ങളുടെ വേഗത കുറക്കണമെന്നും ശ്രദ്ധയോടെ ഓടിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.