Connect with us

News

യുദ്ധം കനത്തു;കടൽ–വിമാന മാർഗങ്ങൾ അടഞ്ഞു; കേരളത്തിൽ നിന്നുള്ള കയറ്റുമതി നിലച്ചു

കടൽ, ആകാശ ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതി വ്യാപകമായി നിലച്ചു.

Published

on

കോഴിക്കോട്: ഇസ്രയേൽ–യു.എസ്–ഇറാൻ യുദ്ധത്തെത്തുടർന്ന് കടൽ, ആകാശ ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതി വ്യാപകമായി നിലച്ചു. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് കൊച്ചി തുറമുഖത്തുനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കാർഗോ ബുക്കിംഗ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഷിപ്പിംഗ് കമ്പനികൾ അറിയിച്ചു. വിമാനമാർഗം ചരക്ക് നീക്കം മൂന്നു ദിവസമായി പൂർണമായും നിലച്ചിരിക്കുകയാണ്.

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ഇറാഖ്, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ചരക്കയക്കൽ പൂർണമായി നിർത്തി. യു.എ.ഇ.യിലെ ജബൽ അലി തുറമുഖം അടച്ചതും പ്രതിസന്ധി രൂക്ഷമാക്കി. മാർച്ച് ഒന്നിന് പുലർച്ചെ 1.15ന് കൊച്ചി തുറമുഖത്തുനിന്ന് പുറപ്പെട്ട ‘സോംഗു തയ്‌വാൻ’ കപ്പലിന്റെ ഭാവിയെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.

ഏകദേശം 50,000 ടൺ ചരക്കുകൾ കൊണ്ടുപോകാൻ ശേഷിയുള്ള ഈ കപ്പലിൽ നൂറോളം ശീതീകരണ കണ്ടെയ്‌നറുകളുണ്ട്. ചരക്കിറക്കാൻ കഴിയാതെ കപ്പൽ മടങ്ങിയെത്തേണ്ടി വന്നാൽ, ലക്ഷങ്ങൾ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പ്രാദേശിക വിപണിയിൽ പോലും വിറ്റഴിക്കാൻ പ്രയാസമാകും. ഇതിനിടെ, ചരക്കു കയറ്റി തയ്യാറാക്കിയ കണ്ടെയ്‌നറുകൾ കണ്ടെയ്‌നർ ഫ്രെയ്റ്റ് സ്റ്റേഷനുകളിൽ ഇറക്കാൻ അനുമതി നൽകാതെ തിരിച്ചയക്കുകയാണ്.

വിമാന കയറ്റുമതിയും തകർച്ച നേരിടുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ചരക്കുകൾ പൂർണമായും നിർത്തിയതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും മന്ദഗതിയിലായി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച പഴം–പച്ചക്കറി ഉൽപ്പന്നങ്ങൾ ഞായറാഴ്ച കയറ്റി അയക്കാനായില്ല. പെട്ടെന്ന് കേടാവുന്നവയായതിനാൽ ഇവ പ്രാദേശിക വിപണിയിൽ കുറഞ്ഞവിലയ്ക്ക് വിൽക്കേണ്ടിവന്നു. ഇതിലൂടെ കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി അറിയിച്ചു.

സാധാരണയായി കൊച്ചി വിമാനത്താവളത്തിൽ നിന്ന് ദിവസേന 150 ടൺ ചരക്കാണ് കയറ്റുമതി ചെയ്യുന്നത്. അതിൽ 100 ടണ്ണോളം പഴം–പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളാണ്. ഇതിൽ 70 ടൺ ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു അയച്ചിരുന്നത്. നിലവിൽ 50 ടൺ മാത്രമാണ് കയറ്റുമതി നടക്കുന്നത്.

കരിപ്പൂരിൽ നിന്ന് സാധാരണ 40–45 ടൺ ചരക്കുകൾ ദിവസേന കയറ്റുമതി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അത് 10–16 ടൺ വരെയായി കുറഞ്ഞു. റംസാൻ കാലത്ത് ഓർഡറുകൾ വർധിച്ചിരിക്കെ ഈ പ്രതിസന്ധി കയറ്റുമതിക്കാർക്ക് വലിയ തിരിച്ചടിയായി.

News

‘ട്രംപ് ഇങ്ങനെ പോയാല്‍ മൂന്നാം ലോകമഹായുദ്ധം ഉറപ്പ്’: കടുത്ത മുന്നറിയിപ്പുമായി റഷ്യ

ആഗോളതലത്തില്‍ ആധിപത്യം നിലനിര്‍ത്താന്‍ അമേരിക്കയും സഖ്യകക്ഷികളും ക്രിമിനല്‍ രീതിയിലുള്ള ഇടപെടലുകളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Published

on

മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ്. മറ്റു രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള ട്രംപിന്റെ ‘ഭ്രാന്തമായ നടപടികള്‍’ തുടരുകയാണെങ്കില്‍ അത് മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമെന്ന് ദിമിത്രി മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ‘താസിന്’ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ആഗോളതലത്തില്‍ ആധിപത്യം നിലനിര്‍ത്താന്‍ അമേരിക്കയും സഖ്യകക്ഷികളും ക്രിമിനല്‍ രീതിയിലുള്ള ഇടപെടലുകളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇറാനിയന്‍ നേതാക്കളുടെ കൊലപാതകവും അതിനെത്തുടര്‍ന്നുള്ള നീക്കങ്ങളും മേഖലയെ കൂടുതല്‍ വഷളാക്കുമെന്‌നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ ആക്രമണനീക്കങ്ങള്‍ എല്ലാ അമേരിക്കന്‍ പൗരന്മാരെയും അപകടത്തിലാഴ്ത്തിയിരിക്കുകയാണെന്നും ദിമിത്രി പറഞ്ഞു. അമേരിക്കയുടെ ഭീഷണികള്‍ ഇറാനിലെ ജനങ്ങളെ ഒന്നിപ്പിക്കാനാണ് സഹായിച്ചതെന്നും ഇറാന്‍ ഈ പ്രതിസന്ധികളെ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

News

‘വളരെ വൈകിപ്പോയി’: ഇറാനുമായി ചര്‍ച്ചക്കുള്ള സമയം കഴിഞ്ഞെന്ന് ട്രംപ്

ഇറാന്‍ ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്കായി താല്‍പ്പര്യം പ്രകടിപ്പിച്ചെന്നും എന്നാല്‍ അതിനുള്ള അവസരം കഴിഞ്ഞുപോയെന്ന് അദ്ദേഹം വ്യക്തമാക്കി.

Published

on

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ഇനി സമയമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്കായി താല്‍പ്പര്യം പ്രകടിപ്പിച്ചെന്നും എന്നാല്‍ അതിനുള്ള അവസരം കഴിഞ്ഞുപോയെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇറാന്റെ സൈനിക ശേഷിയും നേതൃത്വവും അമേരിക്കന്‍ സൈന്യം തകര്‍ത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. ‘അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, വ്യോമസേന, നാവികസേന, നേതൃത്വം എന്നിവയെല്ലാം ഇല്ലാതായി. ഇപ്പോള്‍ അവര്‍ക്ക് ചര്‍ച്ച വേണം. എന്നാല്‍ വളരെ വൈകിപ്പോയി!”, ട്രംപ് കുറിച്ചു.

ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ ഇസ്രാഈലിന് എല്ലാ അവകാശവുമുണ്ടെന്നും അമേരിക്ക പിന്തുണ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ മിസൈല്‍ ശേഷിയും ആണവ പദ്ധതികളും തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറഞ്ഞു.

അതേസമയം ഇറാന്റെ ഭരണകൂടത്തിനുമേല്‍ താന്‍ ഏര്‍പ്പെടുത്തിയ ശക്തമായ സമ്മര്‍ദ തന്ത്രങ്ങളെയും ഉപരോധങ്ങളെയും ട്രംപ് ന്യായീകരിച്ചു.

 

 

 

Continue Reading

india

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം

മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വഷളായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയുടെ പ്രധാനപ്പെട്ട വ്യാപാര പാതകളും ഊര്‍ജ്ജ വിതരണ ശൃംഖലകളും ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയുണ്ടാകുന്ന തടസ്സങ്ങള്‍ ഇന്ധനവില വര്‍ധിക്കുന്നതിനും ചരക്ക് നീക്കം നിലയ്ക്കുന്നതിനും കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കപ്പലുകള്‍ക്കും വ്യാപാര ഗതാഗതത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം പ്രവണതകള്‍ അന്താരാഷ്ട്ര വ്യാപാരത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘര്‍ഷങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Continue Reading

Trending