kerala

പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് യുവതി മരിച്ചു

By webdesk17

August 08, 2025

തൃശൂര്‍ എരുമപ്പെട്ടി കുണ്ടന്നൂരില്‍ കൃഷിയിടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യയായ ജൂലി (48)യാണ് ഷോക്കേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന് ഷോക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തേങ്ങ പെറുക്കാനായി പോയതായിരുന്നു രണ്ടുപേരും. പറമ്പിലെ മോട്ടോര്‍ പുരയിലേക്കുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീണ് നിലത്ത് കിടക്കുകയായിരുന്നു. അതില്‍ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും രക്ഷപ്പെട്ടു. പരിക്കേറ്റ ജൂലിയെ ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.