kerala

വയനാട്ടിൽ ആശുപത്രിയിലേക്ക് പോകവേ യുവതി ആംബുലൻസിൽ പ്രസവിച്ചു

By webdesk14

July 13, 2023

വയനാട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. തിരുനെല്ലി സ്വദേശിനിയാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ, ആംബുലന്‍സില്‍ പ്രസവിച്ചത്. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ഇന്നു രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ ആംബുലന്‍സില്‍ പ്രസവിച്ചത്.

രാവിലെ 09.30 ഓടെ പ്രസവ വേദന ആരംഭിച്ചതിനെ തുടര്‍ന്ന് ബീനയെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കാന്‍ അപ്പപ്പാറ എഫ്എച്ച്‌സിയിലെ 108 ആംബുലന്‍സും ആരോഗ്യ പ്രവര്‍ത്തകരും പോയി. തിരിച്ചുവരും വഴിയായിരുന്നു യുവതി ആംബുലന്‍സില്‍ പ്രസവിച്ചത്. നഴ്‌സ് ഉടന്‍ തന്നെ വാഹനത്തില്‍ വച്ച് അടിയന്തിര ശുശ്രൂഷ നല്‍കി. പിന്നീട് അമ്മയേയും കുഞ്ഞിനെയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.