തൃശ്ശൂര്‍: തീപ്പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിഞ്ഞനം ഓണപ്പറമ്പ് കക്കരിപ്പാടത്തിന് തെക്കുഭാഗം കോഴിപ്പറമ്പില്‍ സുബീഷിന്റെ ഭാര്യ അര്‍ച്ചന (30) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു മരണം.
കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അര്‍ച്ചനയെ ഗുരുതരമായി തീപ്പൊള്ളലേറ്റ നിലയില്‍ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിന്റെ ഏകദേശം 80 ശതമാനത്തോളം ഭാഗങ്ങളില്‍ പൊള്ളലേറ്റിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് അര്‍ച്ചനയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അര്‍ച്ചനയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപ്പൊള്ളലിന് പിന്നിലെ കാരണം സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കം വിവിധ കോണുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആഷ്‌ന, ആദിക്, കൃഷ്ണ എന്നിവരാണ് മക്കള്‍.